---
title: "ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ"
english_title: "Young man arrested for raping 13-year-old girl he met on Instagram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312197/Young man arrested for raping 13-year-old girl he met on Instagram"
published_at: "2025-08-31T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b416c2cdfda_1000311919.png"
keywords: []
---

# ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

> **Lead Summary:** ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ലഖ്നൗ നാക ഹിന്ദോള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

## Article Content

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ലഖ്നൗ നാക ഹിന്ദോള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത‌്‌ അന്വേഷണം ആരംഭിച്ചു.

പ്രതി ആര്യൻ സിങ് പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പിന്നാലെ സംസാരിച്ചു വിശ്വാസം നേടിയ ശേഷം ഇയാൾ കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കുടുംബത്തെ ഉപദ്രവിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനും തുടങ്ങി.

ആര്യന്റെ സഹോദരിയോട് കാര്യങ്ങളെല്ലാം തുറന്നുപറയുമെന്നു പറഞ്ഞ പെൺകുട്ടികൾക്കു നേരെ വധഭീഷണിയും മുഴക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312197/Young man arrested for raping 13-year-old girl he met on Instagram)